ലണ്ടൻ: കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി സമാപിച്ചു.
ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10ന് ഓൺലൈനായി ആരംഭിച്ച പരിപാടി യൂറോപ്പിലെയും മറ്റു വിവിധ രാജ്യങ്ങളിലെയും യുഡിഫ് നേതാക്കന്മാരുടെയും ജനാതിപത്യ വിശ്വാസികളുടെയും വലിയ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
യുഡിഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യുഡിഎഫ് യൂറോപ്പ് വൈസ് ചെയർമാൻ മുഹമ്മദ് അലി കൂനാരി, ജോയിന്റ് കൺവീനർ ടോമി തൊണ്ടംകുഴി, റോമി കുര്യാക്കോസ് എന്നിവർ ഏകോപനമൊരുക്കി. അശ്വതി നായർ നന്ദി അർപ്പിച്ചു.
പരിപാടിയിൽ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുത്തു.